മുംബൈയിൽ ബിഎസ്എൻഎൽ നെറ്റ്‌വർക് പൂർണ്ണമായി നിലച്ചു. സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ നമ്പറിലേക്ക് കൂടുതൽ ഉപയോക്താക്കൾ പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലാണ് നെറ്റ്‌വർക് തകരാറിലാകുന്നത്. സംഭവത്തിൽ ദുരൂഹതയെന്ന് ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു.
അതേസമയം ടെലികോം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, ഭാരതി എയര്‍ടെല്‍, വി നെറ്റ് വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ ഉയർത്തിയത്.നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ ടെലികോം കമ്പനികളുടെ ഉപഭോക്താക്കളില്‍ ഒരുവിഭാഗം ബിഎസ്എന്‍എല്ലിലേക്ക് മാറാൻ തുടങ്ങി. ജനപ്രിയ റീചാര്‍ജ് ഓഫറുകളുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയയത്. ഇതോടെ ഡിമാൻഡും ഇരട്ടിച്ചു ഈ സാഹചര്യത്തിലാണ് ബി എസ് എൻ എൽ നെറ്റ്‌വർക് തകരാറിലാകുന്നത്. ഇതോടെ നിരവധി ഉപഭോക്താക്കളാണ് നിരാശരായി മടങ്ങുന്നത്.
ALSO READ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത പ്രളയം; മരിച്ചവരുടെ എണ്ണം 52 ആയി
അതേസമയം സമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ മീഡിയ കോ കോർഡിനേറ്റർ വി. പി. ശിവകുമാർ ആരോപിച്ചു.നെറ്റ്‌വർക്കിന്റെ അഭാവത്തിൽ നമ്പർ പോർട് ചെയ്യാനുള്ള സൗകര്യവും പുതിയ കണക്ഷനും മുടങ്ങി. ബി എസ് എൻ എൽനമ്പറുള്ള ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താനും സാധിക്കാത്തത് ജീവനക്കാരുടെയും ഓഫിസിർമാരുടെയും ഇടയിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത് .
ALSO READ: ഹത്രാസ് ദുരന്തം; മുഖ്യസംഘാടകൻ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here