‘സർവത്ര’ വൈഫൈ, എവിടെ പോയാലും ഇനി വീട്ടിലെ വൈഫൈ കിട്ടും

BSNL FTTH Sarvathra

ഉയർന്ന താരിഫ് നിരക്കുകളാൽ ഉപയോക്താക്കളെ പിഴിയുകയാണ് ടെലികോം കമ്പനികൾ. ഇനി വീട്ടിലെ വൈഫൈ കണക്ഷൻ പുറത്തുപോകുമ്പോഴും ലഭിക്കുന്ന സംവിധാനം ആരംഭിക്കാൻ പോകുകയാണ് ബി.എസ്.എൻ.എൽ. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എവിടെ പോയാലും ലഭിക്കുമെന്നത് ഉപയോക്താക്കൾക്ക് ആശ്വാസകരമായ കാര്യമാണ്. ‘സർവത്ര’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയായി ടെലികോം രംഗത്തെ വിപ്ലവമായി പദ്ധതി മാറുമെന്നാണ് വിലയിരുത്തൽ. പദ്ധതി യാഥാർത്ഥ്യമായാൽ മൊബൈൽ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതിൽ കുറയ്ക്കാൻ സാധിക്കും. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യം ആരംഭിക്കുക.

Also Read: ഒരു പ്രത്യേക അറിയിപ്പ് ; ഇനി ഈ ഐഫോണുകളില്‍ നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭിക്കില്ല

‘സർവത്ര’ പ്രാവർത്തികമാകുന്നതിങ്ങനെ

ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) കണക്ഷനാണ് പദ്ധതിയുടെ അടിസ്ഥാനം. വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ഈ കണക്ഷനിലെ ഇന്റർനെറ്റ് ബി.എസ്.എൻ.എലിന്റെ മറ്റൊരു ഫൈബർ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. ‘സർവത്ര’യുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന എഫ്.ടി.ടി.എച്ച്. കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക.

പരമാവധി കണക്ഷനുകൾ സർവത്രയൽ രജിസ്റ്റർചെയ്യാൻ ബി.എസ്.എൻ.എൽ അഭ്യർഥിക്കും. രജിസ്റ്റർചെയ്യുമ്പോൾ കണക്ഷനുകൾ ‘സർവത്ര എനേബിൾഡ്’ ആയിമാറും. ഇങ്ങനെ ‘സർവത്ര എനേബിൾഡ്’ ആക്കിയിട്ടുണ്ടെങ്കിൽ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വേഡോ യൂസർ ഐ.ഡി.യോ അറിയേണ്ട കാര്യമില്ല. അല്ലാതെ തന്നെ വൈഫൈ കണക്ട് ആകും. ഒരു വെർച്വൽ ടവർ ആയിട്ടാകും സർവത്ര പോർട്ടൽ പ്രവർത്തിക്കുക.

Also Read: ചന്ദ്രേട്ടൻ ഇനി ഒറ്റക്കല്ല! ഭൂമിയെ വലം വെക്കാൻ കൂട്ടിനൊരാൾ കൂടിയെത്തുന്നു

സുരക്ഷിതമാണോ സർവത്രയിലെ കണക്ഷനുകൾ

സർവത്രയിൽ മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സൈബർ സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട. സർവത്രയുടെ സേവനങ്ങൾ കൃത്യമാക്കാൻ ‘വൺ നോക്’ എന്ന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും

ബി.എസ്.എൻ.എലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവിയാണ് സർവത്ര എന്ന ആശയം മുന്നോട്ടുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News