BSNL പെൻഷൻകാർ കൂട്ട ധർണ നടത്തി

ബിഎസ്എൻഎല്ലിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ 15% ഫിറ്റ്മെൻ്റ് നൽകി 2017 ജനുവരി മുതൽ പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോയിൻ്റ് ഫോറം ഓഫ് ബിഎസ്എൻഎൽ/എംടിഎൻഎൽ പെൻഷനേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സിൻ്റെ ഓഫീസിന് മുൻപിൽ ധർണ നടത്തി. കേന്ദ്ര സർക്കാരിൻ്റെയും ടെലികോം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നിഷേധാത്മകവും അവഗണനാപൂർണ്ണവുമായ നിലപാടാണ് ഏറെ പ്രായം ചെന്ന പെൻഷൻകാരെ ഈ സമരത്തിന് നിർബ്ബന്ധിതരാക്കിയത്.  വ്യത്യസ്ത വീക്ഷണമുള്ള എല്ലാ സംഘടനകളും അവയെല്ലാം മാറ്റിനിർത്തി പെൻഷൻ പരിഷ്ക്കരണത്തിനായി യോജിച്ച പ്രക്ഷോഭത്തിനു വേണ്ടി ഒന്നിച്ച് അണിനിരന്നതു സമരത്തെ വ്യത്യസ്ഥമാക്കി .

also read; ഫിറ്റ്നസ് ചലഞ്ച്; ദിവസവും നാല് ലിറ്റർ വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നിന്നുള്ളവർ തിരുവനന്തപുരത്ത് കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സിൻ്റെ ഓഫീസിന് മുൻപിൽ പ്രതിഷേധം ഉയർത്തിയപ്പോൾ മറ്റ് ജില്ലകളിൽ ബിഎസ്എൻഎല്ലിൻ്റെ ജില്ലാ കേന്ദ്ര ഓഫീസുകൾക്ക് മുൻപിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരം പി.എം.ജി. യിലുള്ള കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മയും ധർണ്ണയും അഡ്വ : വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. AIBDPA ദേശീയ ജന. സെക്രട്ടറി കെ ജി ജയരാജ്, AIBDPA സംസ്ഥാന സെക്രട്ടറി എൻ. ഗുരു പ്രസാദ് , തോമസ് ജോൺ, എൻ.എ എബ്രഹാം , AIBDPA അഖി. അസി. സെക്രട്ടറി ആർ. മുരളീധരൻ നായർ, AIBDPA സംസ്ഥാന അസി. സെക്രട്ടറി സി. സന്തോഷ് കുമാർ , BSNLEU സംസ്ഥാന സെക്രട്ടറി എം. വിജയ കുമാർ എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു . നൂറു കണക്കിനു BSNL / DOT പെൻഷൻകാർ കൂട്ട ധർണ്ണയിൽ പങ്കെടുത്തു സംസാരിച്ചു.

also read; വക്കം പുരുഷോത്തമന്റെ നിര്യാണം; കെ പി സി സി മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും; കെ.സുധാകരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News