ബിഎസ്എൻഎൽ സൊസൈറ്റി തട്ടിപ്പ്: രണ്ടാം പ്രതി പിടിയില്‍

ബിഎസ്എൻഎൽ സൊസൈറ്റി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി എ.ആർ രാജീവ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. നാഗർകോവിലിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം രാജീവിനെ കസ്റ്റഡിയിലെടുത്തത്. രാജീവിനൊപ്പം ബിനാമി ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തട്ടിപ്പ് കേസിൽ നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളായ സഹകരണ സംഘം മുൻ പ്രസിഡന്റ് ഗോപിനാഥൻ നായരെയും രണ്ടാം പ്രതി വെള്ളായണി സ്വദേശി പ്രദീപ്‌ കുമാറിനെയും ഈ വർഷം ഫെബ്രുവരി ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ബിഎസ്എൻഎൽ സഹകരണ സംഘം സെക്രട്ടറിയായിരുന്നു പ്രദീപ്‌ കുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration