666 രൂപയ്ക്ക് 105 ദിവസം വാലിഡിറ്റി; ആകർഷകമായ കൂടുതൽ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ടെലികോം കമ്പനിയാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്ന് വലിയ വെല്ലുവിളിയാണ് ബിഎസ്എന്‍എല്‍ നേരിടുന്നത്. ഈയിടെ സ്വകാര്യ കമ്പനികള്‍ റീച്ചാര്‍ജ് പ്ലാനുകള്‍ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൂല്യം നല്‍കുന്ന പല പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു പ്ലാൻ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനി.

Also Read; ചേർത്തലയിലെ ഡോക്ട‍ർ ദമ്പതിമാരെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കബിളിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിലായി

666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കാനൊരുങ്ങന്നത്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസുകളും പ്ലാനില്‍ ലഭ്യമാകും. 210 ജിബി ഡാറ്റയാണ് ഇതിനൊപ്പം ലഭിക്കുക. ദിവസം രണ്ട് ജിബി ഡാറ്റ ഇങ്ങനെ ഉപയോഗിക്കാനാകും.

Also Read; ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി; പ്രഖ്യാപനവുമായി ജിയോ

ഈ റേഞ്ചില്‍ മറ്റ് മുന്‍നിര സ്വകാര്യ സേവനദാതാക്കള്‍ ആരും റീച്ചാര്‍ജ് പ്ലാന്‍ നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയമാണ്. ജിയോ, വി, എയര്‍ടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശഷം ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിൽ ഒന്നും ഇതുതന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News