ബിഎസ്പി എംപി റിതേഷ് പാണ്ഡെ ബിജെപിയിലേക്ക്

ബിഎസ്പി എംപി റിതേഷ് പാണ്ഡെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുളള ലോക്‌സഭാംഗമാണ്. യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത എംപിമാരില്‍ ഒരാളാണ് റിതേഷ് പാണ്ഡെ.

Also Read: കർഷകൻ്റെ മകനാണ്… പേടിപ്പിക്കാൻ നോക്കേണ്ട !! സിബിഐയെ ഇറക്കി മോദി, വണങ്ങില്ലെന്ന് സത്യപാൽ മാലിക്ക്

കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ വിരുന്നില്‍ പങ്കെടുത്തത് വിവാദമായിരുന്നു. എന്നാൽ വിരുന്നിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചത്. അതിനു പിന്നാലെയാണ് വിരുന്നിൽ പങ്കെടുത്ത റിതേഷ് പാണ്ഡെയുടെ ഈ പാർട്ടി മാറ്റം. ഇത് പല ഊഹാപോഹങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്.

Also Read: സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരെയല്ല, അത് തന്നെ പ്രശ്നമാണ്: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here