തമിഴ്നാട് ബി എസ് പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു

ബി എസ് പി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ സദ്യയപ്പൻ റോഡിൽ വെച്ച് ആറം​ഗ സംഘം ആക്രമിക്കുകയായിരുന്നു.

ALSO READ: കോട്ടയത്ത് ആകാശപാതയുടെ പേരിൽ സമരം; നിയമം ലംഘിച്ച് യുഡിഎഫ് സമരപന്തൽ

ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ ആണ്.

ALSO READ:ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെ എസ് ഇ ബി ഓഫീസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News