കൊലക്കേസില്‍ നാല് വര്‍ഷം തടവ്; ബിഎസ്പി എംപി അഫ്‌സല്‍ ആന്‍സാരിയെ അയോഗ്യനാക്കി

ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കി. കൊലക്കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഗാസിപൂര്‍ എംപിയായിരുന്നു അഫ്‌സല്‍ അന്‍സാരി. ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലായിരുന്നു അഫ്‌സല്‍ അന്‍സാരിയെ കോടതി നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

2007 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അഫ്‌സല്‍ അന്‍സാരിയെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഉത്തപ്രദേശ് ഗാസിപൂര്‍ കോടതിയുടേതായിരുന്നു നടപടി. അഫ്‌സല്‍ അന്‍സാരിക്ക് പുറമേ സഹോദരന്‍ മുഖ്താര്‍ അന്‍സാരിയേയും കോടതി ശിക്ഷിച്ചിരുന്നു. നിലവില്‍ മുക്താര്‍ ബന്ദ ജയിലിലാണ് അഫ്‌സല്‍ അന്‍സാരി.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ അയോഗ്യനാവുന്ന എംപിയായി മാറി അഫ്‌സല്‍ അന്‍സാരി. പാര്‍ലമെന്റ് ചട്ടങ്ങള്‍പ്രകാരം, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിനു ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടും. നേരത്തേ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനേയും അയോഗ്യനാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News