സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തു ചാടിയ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. ഭോപ്പാൽ എൻഐടിയിൽ നിന്ന് ബിടെക് ബിരുദമെടുത്ത 23 കാരനായ സരൾ നിഗമെന്ന യുവാവ് ആണ് തന്റെ സുഹൃത്തിന്റെ നായയെ രക്ഷിക്കാനായി റിസർവോയറിലേക്ക് ചാടിയത്. എന്നാൽ അപകടത്തിൽപ്പെട്ട നായ നീന്തി കരക്കുകയറി രക്ഷപെട്ടു.
ഭോപ്പാല്‍ നഗരത്തിന്സമീപത്തുള്ള കെർവ ഡാം പ്രദേശത്തെ കാടുമൂടിയ ക്യാമ്പിലേക്ക് രാവിലെ രണ്ട് സ്ത്രീ സുഹൃത്തുക്കളോടൊപ്പം പ്രഭാത നടത്തത്തിന് പോയതായിരുന്നു സരൾ. പെൺകുട്ടികളിലൊരാൾ തന്റെ വളർത്തുനായയെ കൂടെ കൂട്ടുകയും അണക്കെട്ടിന് താഴെയുള്ള ജലാശയത്തിന് അടുത്തുകൂടെ നടക്കുന്നതിനിടെ നായ വെള്ളത്തിൽ വീഴുകയുമായിരുന്നു. ഇതേ തുടർന്ന് മൂവരും നായയെ രക്ഷിക്കാൻ വെള്ളത്തിൽ ഇറങ്ങുകയും ഒഴുക്കിൽ കാൽ തെറ്റി സരൾ ആഴത്തിലേക്ക് വീഴുകയും ചെയ്തു.
പെൺകുട്ടികൾ കരക്കുകയറിയെങ്കിലും സരൾ ഒഴുകിപ്പോക്കുകയായിരുന്നു. സഹായത്തിനായി പെൺകുട്ടികൾ നിലവിളിച്ചതോടെ വാച്ച്മാനെത്തി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഉടൻ പൊലീസിൽ അറിയിക്കുകയും മുങ്ങൽ വിദഗ്ധരും എസ്ഡിഇആർഎഫും ചേർന്ന് തെരച്ചിൽ നടത്തുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു സരൾ.
ALSO READ: സഞ്ജയ് സിങ്ങിന്റെ സസ്‌പെൻഷൻ; ഗുസ്തി ഫെഡറേഷന്‍ കോടതിയിലേക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here