കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഹിറ്റായ ഐറ്റമായിരുന്നു ബക്കറ്റ് ചിക്കന്‍. ഫുള്‍ ചിക്കന്‍ കമ്പിലോ കമ്പിയിലോ കോര്‍ത്ത് ബക്കറ്റ് കൊണ്ട് മൂടി ചുട്ടെടുക്കുന്ന രീതിയായിരുന്നു ഇത്. യുട്യൂബിലും സോഷ്യല്‍മീഡിയകളിലും ബക്കറ്റ്ചിക്കന്‍ വൈറലായി.
സുഹൃത്തുക്കള്‍ ചേര്‍ന്നും അല്ലാതെയും ബക്കറ്റ് ചിക്കനായിരുന്നു ലോക്ക്ഡൗണ്‍ കാലത്തെ നേരംപോക്ക്. ലോക്ക്ഡൗണ്‍ കഴിഞ്ഞും ഏറെക്കാലം ഈ ട്രെന്‍ഡ് നിലനിന്നിരുന്നു. ഇപ്പോഴിതാ ബക്കറ്റ് അല്ല ബാരല്‍ പോത്ത് ഇറങ്ങിയിരിക്കുകയാണ്. ഫുള്‍പോത്തിനെ അപ്പടി ചുട്ട് വൈറലായത് യുട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയാണ്.
Read Also: കുട്ടികള്‍ കൊതിയോടെ കഴിക്കും; വെറും രണ്ട് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം ഒരു വെറൈറ്റി ഇഡ്ഡലി
പോത്തിനെ മസാലതേച്ച് ജെസിബി ഉപയോഗിച്ചാണ് കമ്പിയില്‍ നാട്ടിയത്. പിന്നീട് ജെസിബി ഉയോഗിച്ച് തന്നെ വലിയൊരു ബാരല്‍ കൊണ്ട് മൂടി തീയിടുകയായിരുന്നു. അഞ്ച് മണിക്കൂറോളം തീയിട്ടാണ് വേവിച്ചെടുത്തത്. വീഡിയോ കാണാം:
News Summary; Bucket chicken was a hit item during the Covid lockdown.
Key words: bucket chicken, full barrel beef, firoz chuttippara youtuber
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here