വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ബുദ്ധസന്യാസി അറസ്റ്റില്‍

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ബുദ്ധസന്യാസി അറസ്റ്റില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്.

അബൂര്‍ ബര്‍വ(22) എന്ന ബംഗ്ലാദേശ് സ്വദേശിയാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ഒരുവര്‍ഷം മുമ്പ് അനധികൃതമായി കര്‍ണാടകയിലെത്തിയ ഇയാള്‍ അവിടെ ഒരു ആശ്രമത്തില്‍ തങ്ങുകയായിരുന്നു. ഇവിടെ വെച്ചാണ് കര്‍ണാടകയിലുള്ള അബൂര്‍ ബോറോയ് എന്നയാളുടെ വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്.

Also Read: നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; മധ്യപ്രദേശിൽ ഭാര്യയോട് ഭർത്താവിന്റെ ക്രൂരത

എമിഗ്രേഷന്‍ അധികൃതര്‍ക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്‌പോര്‍ട്ടാണെന്നത് വെളിപ്പെട്ടത്. ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News