വില 7 ലക്ഷത്തിൽ താഴെ; ഓട്ടോമാറ്റിക്കിലെ ബജറ്റ് ഫ്രണ്ട്‌ലി കാറുകൾ

കുറച്ച് വർഷം മുൻപുവരെ ആഡംബര കാറുകളുടെ സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. എന്നാൽ ഇന്ന് കാലം മാറിയപ്പോൾ എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യമുള്ള കാറുകൾ ലഭ്യമായി തുടങ്ങി. കൂടുതൽ അനായാസകരമായ ഡ്രൈവിംഗ് സംവിധാനങ്ങളുള്ള ഏഴു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള കാർ മോഡലുകളെ പരിചയപ്പെടാം;

റെനോ ക്വിഡ്

ഏഴു ലക്ഷത്തിന് താഴെ വരുന്ന മൂന്ന് ഓട്ടോമാറ്റിക് മോഡലുകളാണ് റെനോ ക്വിഡിന് ഉള്ളത്. 6.12ലക്ഷം രൂപ മുതൽ ആരംഭിക്കുന്നതാണ് 1.0 ആര്‍എക്‌സ്ടിഎഎംടി വേരിയന്റ്. 22.3 കിലോമീറ്ററാണ് ഇന്ധനക്ഷമത. 6.33 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നതാണ് ക്വിഡ് ക്ലൈംബര്‍ എഎംടി. മൂന്നാമത്തെ വകഭേദമാണ് ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍ എഎംടി. ഈ മോഡലിന് 6.39 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. മൂന്നു മോഡലുകളിലും 67 ബിഎച്ച്പി, 91 എന്‍എം ടോര്‍ക്ക്, 999 സിസി പെട്രോള്‍ എന്‍ജിനാണുള്ളത്.

മാരുതി ഓള്‍ട്ടോ കെ 10

ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറാണ് മാരുതി ഓള്‍ട്ടോ കെ 10. 5.61 ലക്ഷം രൂപയാണ് ആള്‍ട്ടോയുടെ വിഎക്‌സ്ഐഎടി വേരിയന്റിന് വില. 24.9 കിലോമീറ്ററാണ് ഇന്ധനക്ഷമത. മറ്റൊരു ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള വേരിയന്റായ വി എക്‌സ്ഐ പ്ലസ് എടിയുടെ വില 5.90 ലക്ഷം രൂപയും ഇന്ധനക്ഷമത 24.9 കിലോമീറ്ററുമാണ്. 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ എന്‍ജിനാണ് ഓള്‍ട്ടോ കെ 10ലുള്ളത്. കുറഞ്ഞ വിലയിലുള്ള ഓട്ടമാറ്റിക് കാറിനൊപ്പം മാരുതി നല്‍കുന്ന വിശ്വാസ്യതയും സര്‍വീസ് സൗകര്യവുമാണ് അധിക നേട്ടങ്ങള്‍.

Also Read; ഫ്ളാക്സ് സീഡ് ചില്ലറക്കാരനല്ല; അറിയാനുണ്ട് ഏറെ..

മാരുതി സുസുക്കി സെലേറിയോ

ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സെലേറിയോയുടെ ഒരൊറ്റ എഎംടി വകഭേദം മാത്രമാണുള്ളത്. 6.38 ലക്ഷം രൂപ മുതലാണ് സെലേറിയോ വിഎക്‌സ്ഐ, എഎംടി വേരിയന്റിന് വില. 26.68 കിലോമീറ്റര്‍ എന്ന കൂട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലാണിത്. 998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും. ഓട്ടമാറ്റിക് സൗകര്യത്തിനൊപ്പം ഇന്ധനക്ഷമത കൂടി പ്രധാനമെങ്കില്‍ പറ്റിയ മോഡലാണിത്.

മാരുതി സുസുക്കി വാഗണ്‍ ആര്‍

മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറുകളിലൊന്നാണ്. രണ്ട് വാഗണ്‍ ആര്‍ മോഡലുകളിലാണ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഏഴു ലക്ഷത്തില്‍ കുറവ് വിലയുമുള്ളത്. വാഗണ്‍ ആര്‍, വിഎക്‌സ്‌ഐ എടി വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 6.54 ലക്ഷം രൂപ മുതലാണ്. ലീറ്ററിന് 25.19 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ ഇന്ധനക്ഷമത. വാഗണ്‍ ആര്‍ എസഡ് എക്സ് ഐ എടി വേരിയന്റാണ് രണ്ടാമത്തേത്. 6.83 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ മോഡലിന്റെ മൈലേജ് 24.43 കിലോമീറ്റര്‍. 88.5 ബിഎച്ച്പി, 113 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലിലുമുള്ളത്. പവറിന്റെ കാര്യത്തില്‍ വാഗണ്‍ ആര്‍ മറ്റു മോഡലുകളെ പിന്നിലാക്കും.

Also Read; സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമരാദ്യയായി പെരുമാറിയ കേസ്‌; പൊലീസിന്റെ നിലപാട് തേടി കോടതി

ടാറ്റ ടിയാഗോ

ടാറ്റ ടിയാഗോയുടെ ഓട്ടമാറ്റിക് വകഭേദത്തിൽ ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഒരേയൊരു മോഡല്‍ മാത്രമേയുള്ളു. 6.95 ലക്ഷം രൂപ വിലയുള്ള എക്‌സ്ടിഎ എഎംടി വകഭേദമാണ് ടിയാഗോയുടേത്. 19 കിലോമീറ്റെർ/ ലിറ്റർ എന്നതാണ് ഇന്ധനക്ഷമത. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 84ബിഎച്ച്പി കരുത്തും പരമാവധി 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. എബിഎസ്, ഇരട്ട എയര്‍ ബാഗ്, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളും തിയാഗോ വാഗ്ദാനം ചെയ്യുന്നു. 4 സ്റ്റാര്‍ സുരക്ഷയും ടിയാഗോയുടെ മികവിന് തെളിവാണ്. ഇന്ധനക്ഷമത കുറഞ്ഞാലും സൗകര്യങ്ങള്‍ കൂടുതല്‍ വേണമെന്നാണെങ്കിൽ ടാറ്റയുടെ ഈ മോഡല്‍ തെരഞ്ഞെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News