‘കേരളത്തിന്റെ ആവശ്യങ്ങളെ ബജറ്റ് പൂർണമായും അവഗണിച്ചു’; കെ രാധാകൃഷ്‌ണൻ എംപി

കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമെന്നും കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളെയും കേന്ദ്രം പരിഗണിച്ചതുപോലുമില്ല എന്നും കെ രാധാകൃഷ്‌ണൻ എംപി . കേരളത്തിന്റെ ആവശ്യങ്ങളെ ബജറ്റ് പൂർണമായും അവഗണിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തോട് കേന്ദ്രം കാണിച്ചത് കടുത്ത വിവേചമാണ്. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. സാമ്പത്തിക വിവേചനത്തിനെതിരെ കേരളം പോരാടി. എന്നിട്ടും കേരളത്തെ കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.

Also read:‘കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങി; കേരളത്തെ പാടെ അവഗണിച്ചു’; ഡിവൈഎഫ്ഐ

‘പെന്‍ഷന്‍ സ്‌കീം ദേശീയപാത വികസനം, വിഴിഞ്ഞം മുതലായ ആവശ്യങ്ങളോട് ബജറ്റ് മുഖം തിരിച്ചു. കേരളത്തില്‍ കടുത്ത വെള്ളപ്പൊക്കവും ദുരിതവും ഉണ്ടായി. ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. പല സംസ്ഥാനങ്ങൾക്കും ദുരിതാശ്വാസ നിധി നല്‍കി. എന്നാല്‍ കേരളത്തെ സഹായിക്കാന്‍ തയ്യാറാകാത്ത സമീപനമാണ് ബജറ്റിലുണ്ടായത്. കേരളത്തിന് യാതൊരു ഗുണവും ചെയ്യാത്ത ബജറ്റാണിത്. തങ്ങളെ താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടി മാത്ത്രമുള്ളതാണ് ഈ ബജറ്റ്. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ല. സമ്മര്‍ദ്ദ ബജറ്റ് ആയി കേന്ദ്രബജറ്റ് മാറുന്നത് ശരിയല്ല’- കെ രാധാകൃഷ്‌ണൻ എംപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News