ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ

നേപ്പാളിൽ ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം ഉന്നയിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ. മുപ്പത്തിമൂന്നുകാരനായ റാം ബഹദൂര്‍ ബൊമ്ജാനാണ് അറസ്റ്റിലായത്. നിരവധി അനുയായികളുള്ള ഇയാൾ പല അനുയായികളെയും വർഷങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. മാസങ്ങളോളം വെള്ളമോ ഭക്ഷണമോ, ഉറക്കമോ, അനക്കമോ ഇല്ലാതെ ഇയാൾക്ക് ധ്യാനിക്കാനാകുമെന്നാണ് അനുയായികൾ പറയുന്നത്.

Also Read: ശാസ്‌ത്രമറിയാൻ മഹാരാഷ്‌ട്രയിൽ നിന്ന് കുട്ടികളെത്തും; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍

പലതവണ ഇയാൾ അനുയായികളെ ശാരീരികവും ലൈംഗികവുമായി പീഡിപ്പിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും അധികാരികളുടെ കണ്ണിൽ പെടാതെ ഇയാൾ ഒളിച്ചുനടക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതാണ് ഒടുവില്‍ പുറത്തുവന്ന പരാതി. ധ്യാനത്തിൽ ശല്യപ്പെടുത്തി എന്ന പേരിൽ അനുയായികളെ മർദ്ദിക്കുന്നുവെന്നും 18 വയസായ സന്യാസിനിയെ പീഡിപ്പിച്ചതായും മുൻപ് പരാതികൾ ഉയർന്നിട്ടുണ്ട്. ഭക്തരെ ആശ്രമത്തിൽ നിന്ന് കാണാനില്ലെന്ന പേരിൽ ബന്ധുക്കൾ നൽകിയ പരാതിയിന്മേൽ ആശ്രമത്തിൽ നിന്ന് മനുഷ്യക്കടത്തും അധികൃതർ സംശയിക്കുന്നുണ്ട്.

Also Read: കരുതലിലൂടെ മുഖ്യമന്ത്രിയുടെ സ്നേഹം തിരിച്ചറിഞ്ഞ് കുരുന്നുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News