പോത്തിനെയും കാളയേയും കശാപ്പ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് പശുവിനെ ആയിക്കൂടെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി ടി. വെങ്കിടേഷ്. അതേസമയം സംസ്ഥാനത്തെ ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യുമെന്ന സൂചന മന്ത്രി നൽകി. കർഷകരെ സഹായിക്കുന്ന ഒരു തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. വയസായ കന്നുകാലികളെ പോറ്റാൻ കർഷകർ കഷ്ടപ്പെടുകയാണ് എന്നും കർണാടക കശാപ്പ് നിരോധന നിയമവും കന്നുകാലി സംരക്ഷണ നിയമവും പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2021ൽ ബിജെപി സർക്കാർ പാസാക്കിയ കർണാടക ഗോവധ നിരോധനവും പശു സംരക്ഷണ (ഭേദഗതി) ബില്ലും ആണ് പുതിയ കോൺഗ്രസ് സർക്കാർ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. 12 വയസിന് മുകളിലുള്ള കന്നുകാലികളെ ആൺ പെൺ വ്യത്യാസമില്ലാതെ കശാപ്പ് ചെയ്യാന്‍ അനുവദിക്കുന്ന നിയമം 1964 മുതൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here