കുട്ടികൾ നാണയങ്ങളോ ഏതെങ്കിലും ലോഹമോ പ്ലാസ്റ്റിക് വസ്തുക്കളോ വിഴുങ്ങുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ട്. അത്തരം സമയങ്ങളിൽ, കുഞ്ഞിന്റെ വയറ്റിൽ നിന്ന് വിഴുങ്ങിയ വസ്തു നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അത് നീക്കം ചെയ്യാൻ വളരെയധികം പരിശ്രമം ആവശ്യമാണ്. ചിലപ്പോൾ വയറിലോ തൊണ്ടയിലോ സാധനങ്ങൾ കുടുങ്ങി മരണം സംഭവിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, കാലിത്തീറ്റയ്‌ക്കൊപ്പം പോത്ത് രണ്ടര പവൻ സ്വർണം തിന്ന സംഭവമാണ് വാഷിമിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട കർഷകൻ ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തിനെ ഓപ്പറേഷൻ ചെയ്ത് വയറ്റിൽ നിന്ന് സ്വർണം പുറത്തെടുത്തു.
also read : ഗൂഗിൾ മാപ്പിനും വഴി തെറ്റും; മുന്നറിയിപ്പുമായി കേരളാപൊലീസ്
വാഷിമിലെ സരസി ഭോയറിലെ കർഷകനായ രാമകൃഷ്ണ ഭോയറിന്റെ കുടുംബത്തിലാണ് സംഭവം നടന്നത്. സംഭവം ഇങ്ങനെ. സോയാബീൻ കായകളിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്ന ജോലിയായിരുന്നു കുടുംബത്തിന്. ജോലി സമയം ഭോയറിന്റെ ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല സോയാബീൻസിന്റെ ഷെല്ലിൽ വീഴുകയും ഇതറിയാതെ സോയാബീൻ വേസ്റ്റ് രാവിലെ പോത്തിന് തീറ്റ കൊടുത്ത സന്ദർഭത്തിൽ ഇതിൽ അകപ്പെട്ട മാല പോത്ത് തീറ്റയ്‌ക്കൊപ്പം അകത്താക്കുകയായിരുന്നു. അതേസമയം വീട്ടിൽ നിന്ന് സ്വർണം കാണാതായതോടെ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് തീറ്റയ്‌ക്കൊപ്പം സ്വർണവും പോത്തിന്റെ വയറ്റിൽ അകപ്പെട്ടതായി കർഷകന് മനസ്സിലായത്. തുടർന്ന് ഇക്കാര്യം വെറ്ററിനറി സെന്ററിലെ ഡോക്ടറുമായി സംസാരിച്ച് , പോത്തിനെ ഉടൻ തന്നെ വെറ്ററിനറി കേന്ദ്രത്തിലേക്ക് മാറ്റി. മെറ്റൽ ഡിറ്റക്ടറുകളും സോണോഗ്രാഫിയും ഉപയോഗിച്ച് പോത്തിനെ പരിശോധിച്ചു. പരിശോധനയിൽ പോത്തിന്റെ വയറ്റിൽ സ്വർണം കണ്ടെത്തി.തുടർന്ന് എരുമയെ ഓപ്പറേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ശേഷം ശസ്ത്രക്രിയ നടത്തി എരുമയുടെ വയറ്റിൽ നിന്ന് രണ്ടരപവൻ ഭാരമുള്ള സ്വർണം നീക്കം ചെയ്യുകയായിരുന്നു.
ഇതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും പോത്തിന്റെ ജീവനും രക്ഷപ്പെട്ടു. സർക്കാർ മൃഗാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ പൂർണമായും സൗജന്യമായിരുന്നു. ഇതുമൂലം കർഷകനായ രാമകൃഷ്ണ ബോയർക്ക് ഏറെ ചെലവ് ലാഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here