എല്ലാവർക്കും തങ്ങളുടെ കുഞ്ഞുങ്ങൾ പ്രിയപ്പെട്ടവരാണ്. അത് മനുഷ്യനായാലും മൃഗമായാലും. ഇപ്പോഴിതാ സ്നേഹത്തിന്റെ തീവ്രത പ്രകടമാകുന്ന എരുമയുടെ വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുഞ്ഞിനെ ആക്രമിക്കാനായെത്തിയ സിംഹക്കൂട്ടത്തിനെതിരെ ചീറിയടുക്കുകയും അവസാനം മരണത്തിന് കീഴടങ്ങുകയും ചെയ്ത എരുമയുടെ വീഡിയോയാണത്. വനമേഖലയിൽ സന്ദർശനം നടത്തിയ അഭിഭാഷകനായ ഗാവിൻ ബ്രെറ്റാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ALSO READ: ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു
ദക്ഷിണാഫ്രിക്കയിലെ തോർണിബുഷ് ഗെയിം റിസർവിലാണ് സംഭവം. വനപാതയുടെ ഒരു വശത്തായി കൂട്ടം കൂടി നിന്ന സിംഹങ്ങൾ മറുഭാഗത്തായിരുന്ന എരുമക്കൂട്ടത്തിനുനേരെ പാഞ്ഞടുക്കുകയും കൂട്ടത്തിലെ ഏറ്റവും ചെറിയ എരുമയെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സിംഹങ്ങളുടെ നീക്കം മുൻപേ മനസിലാക്കിയ മുതിർന്ന എരുമകൾ സിംഹങ്ങൾക്ക് നേരെ ചീറിയടുത്തു. സിംഹക്കൂട്ടങ്ങൾ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് വീണ്ടും ആക്രമിക്കാൻ വരികയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന പെൺസിംഹമാണ് കുട്ടി എരുമയെ ആക്രമിക്കാൻ എത്തിയത്. തുടർന്ന് തൻറെ കുഞ്ഞിനെ നഷ്ട്ടമാകുമെന്ന് മനസിലാക്കിയ അമ്മ എരുമ സിംഹക്കൂട്ടത്തിലേക്ക് ഓടിയെത്തി കുഞ്ഞിനെ രക്ഷപെടുത്തി. പക്ഷെ നിർഭാഗ്യവശാൽ സിംഹക്കൂട്ടങ്ങൾ അമ്മ എരുമയെ കീഴ്പ്പെടുത്തുകയായിരുന്നു. അവസാന നിമിഷം വരെ തന്റെ കുഞ്ഞിന് വേണ്ടി പോരാടിയാണ് അമ്മ എരുമ മരണത്തിന് കീഴടങ്ങിയത്.
ALSO READ: 10 മില്യണ്‍ ഡോളറിന്റെ ആഢംബര വീട് സ്വന്തമാക്കി മെസ്സി
കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അമ്മയുടെ സ്നേഹത്തിന്റെ ആഴവും ശക്തരായ സിംഹക്കൂട്ടങ്ങൾക്ക് മുന്നിൽ അവസാനം വരെ പോരാടിയ അമ്മ എരുമയുടെ ധൈര്യത്തെയും പ്രശംസിച്ചുകൊണ്ടുള്ള കമെന്റുകളുമായി നിരവധി പ്രേക്ഷകരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here