2030 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ; മെഗാ എയർപോർട്ടുമായി ദുബായ്

ദുബായിൽ മെഗാ എയർപോർട്ട് നിർമിക്കാൻ പദ്ധതി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായിട്ടാണ് മെഗാ എയർപോർട്ട് നിർമിക്കാനുള്ള പദ്ധതി. നിലവിലെ എയർപോർട്ടിൽ യാത്രക്കാരുടെ തിരക്കേറിയതോടെയാണ് മെഗാ എയർപോർട്ട് നിർമാണ തീരുമാനത്തിലേക്ക് എത്തിയത്.

ALSO READ:ടൂറിസം നിക്ഷേപക സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ദുബൈ എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് മെഗാ എയർപോർട്ട് പരിഗണനയിലാണെന്ന വിവരം വ്യക്തമാക്കിയത്. അടുത്ത ഏതാനും മാസങ്ങൾക്കകം മെഗാ എയർപോർട്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കും. നിർമാണം 2030 ൽ പൂർത്തിയാക്കുമെന്നാണ് നിലവിലെ പ്രതീക്ഷ.

ALSO READ:ഉത്തരാഖണ്ഡ് തുരങ്ക അപകടം; തായ്‌ലൻഡ് സംഘത്തോട് ഉപദേശം തേടി ഇന്ത്യ

ദുബൈ വിമാനത്താവളത്തിന്റെ പരമാവധി ശേഷി വർഷത്തിൽ 12 കോടി യാത്രക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഡി എക്‌സ് ബിയും, ഡിബ്ലിയുസി എന്ന കോഡിൽ മക്തൂം എയർപോർട്ടും ജബൽഅലിയിൽ പ്രവർത്തന സജ്ജമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News