കനത്ത മഴയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു; മുംബൈയിൽ 70 കാരിക്ക് ദാരുണാന്ത്യം

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ഗ്രാൻ്റ് റോഡിലെ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണ് 70 വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു. നാലുനിലകളുള്ള റുബിനിസ മൻസിൽ കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാൽക്കണിയുമാണ് തകർന്നുവീണത്. കെട്ടിടം തകർന്ന് വീഴുമ്പോൾ നാൽപ്പതോളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ തെളിവുകൾ; ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതി യോഗ്യത നേടിയത് 85% പേർ

അവശിഷ്ടങ്ങൾക്കിടയിൽ കാൽ കുടുങ്ങിയ ഒരാളെ കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചാണ് പ്രദേശവാസികൾ ചേർന്ന് രക്ഷിച്ചത്. കെട്ടിടത്തിൻ്റെ മുൻഭാഗത്തിൻ്റെ ഒരു ഭാഗം ഇപ്പോഴും അപകടകരമായി തൂങ്ങിക്കിടക്കുകയാണ്. ഫയർ എഞ്ചിനുകളും പോലീസും ആംബുലൻസുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

Also Read; ‘കൻവർ യാത്രയുടെ വഴികളിൽ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും, മൗലികാവകാശത്തിന്റെ ലംഘനവും…’; സിപിഐഎം പോളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News