ഉത്തർ പ്രദേശിലെ മീററ്റിൽ ബഹുനില കെട്ടിടം തകർന്നുവീണു. ഒരു സ്ത്രീയും രണ്ട് കുട്ടികളും റോഡിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കെട്ടിടം റോഡിലേക്ക് തകർന്നുവീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വെള്ളിയാഴ്ച സദർ ബസാറിലായിരുന്നു അപകടം. കെട്ടിടത്തിന് 100 മുതൽ 150 വർഷം വരെ പഴക്കം ഉണ്ടെന്നാണ് വിവരം. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. കെട്ടിടം പഴക്കം ചെന്ന് അപകടാവസ്ഥയിലായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ജെയിൻ കമ്മ്യൂണിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കെട്ടിടം എന്നാണ് വിവരം. അപകടാവസ്ഥയിലായ കെട്ടിടം ഉടൻ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് ബോർഡ് അടുത്തിടെയായി നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം തകർന്നുവീണത്.
💥💥
मेरठ में शुक्रवार को सदर बाजार थाना क्षेत्र में एक 150 साल पुराना जर्जर मकान का अगला हिस्सा भरभरा कर गिर गया।इसमें दो बच्चे बाल-बाल बच गए।#Meerut #MeerutBuildingCollapse #VijayaDasami pic.twitter.com/tu4TWtQ6Ja
— Eva Vyas (@EvaVijay) October 12, 2024
ENGLISH SUMMARY: 150 YEAR OLD BUILDING COLLAPSED IN UP’S MEERUT, 2 CHILDREN NARROWLY ESCAPED, CCTV VIDEO GOES VIRAL
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here