ഗുജറാത്തിന് പിന്നാലെ ജാർഖണ്ഡിലും കെട്ടിടം തകർന്ന് വീണു; ഏഴോളം പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി വിവരം

ഗുജറാത്തിന് പിന്നാലെ ജാര്‍ഖണ്ഡിലും കെട്ടിടം തകര്‍ന്ന് വീണു.ഗുജറാത്തിലെ സൂറത്തില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 7 മരണം. ജാര്‍ഖണ്ഡിലെ ദേഗാര്‍ നഗരത്തിലാണ് മുന്നുനില കെട്ടിടം തകര്‍ന്നത്. ഏഴോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടിടങ്ങളിലും ദുരന്തനിവാരണസംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗുജറാത്ത് സൂറത്തിലെ സച്ചിന്‍ പാലി ഗ്രാമത്തിൽ കനത്ത മഴയില്‍ ആറുനില കെട്ടിടം തകര്‍ന്ന് ഏഴ് പേരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം, രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

Also Read: ‘ഇടിമുറിയല്ല പഠനമുറിയുള്ള ക്യാമ്പസാണ് കാര്യവട്ടം’, കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടക്കാൻ കഴിയാത്തത് എസ്എഫ്ഐ ഉരുക്കു കോട്ടയായി നിൽക്കുന്നതുകൊണ്ടാണ്: എ എ റഹീം എംപി

നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട് 35 അപ്പാര്‍ട്ട് മെറ്‌നുള്ള കെട്ടിടത്തില്‍ അഞ്ച് അപ്പ്ാര്‍ട്ട്‌മെന്റില്‍ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. ടെക്സ്‌റ്റൈല്‍ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥത്ത് തമ്പടിച്ചിട്ടുണ്ട. സൂറത്ത് പൊലീസ് കമീഷണര്‍ അനുപം സിങ് ഗെഹ്ലോട്ടും സംഭവസ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

Also Read: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകളുടെ ഭീതിജനകമായ കുതിപ്പ്; 5 മാസത്തിൽ ആത്മഹത്യ ചെയ്തത് 1046 കർഷകർ

2016-17 വര്‍ഷത്തില്‍ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനു പിന്നാലെ ജാര്‍ഖണ്ഡിലും മൂന്ന്‌നിലക്കെട്ടിടം തകര്‍ന്നുവീണു. ദേഗാര്‍ നഗരത്തിലാണ് സംഭവം. കുടുങ്ങിക്കിടന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കനത്തമഴയക്ക് പിന്നാലെ വിവിധയിചങ്ങളില്‍ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിനിനെതിരെ കടുത്ത വിമര്‍ലനങ്ങളാണ് ഉയരുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങലിലെ വീഴിചയാണെന്ന ആക്ഷേപം ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News