ഭൂമിക്ക് അരികിലൂടെ വ്യാഴാഴ്ച ഒരു ഛിന്നഗ്രഹം സഞ്ചരിക്കും. 17542 കിലോമീറ്റർ വേഗതയിലാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. 2002 എൻ.വി 16 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഭൂമിയിൽ നിന്നും 45.2 ലക്ഷം കിലോ മീറ്റർ അകലെ കൂടിയാകും എന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചത്.
24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും നാസ അറിയിച്ചു. 580 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. സഞ്ചാര പാതയിൽ മാറ്റം സംഭവിക്കുമോ എന്നാണ് നാസ നിരീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here