കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓര്‍ഡിനന്‍സ് 2023 അംഗീകരിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. 50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക.

Also Read: ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി; വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഒരു കുടുംബം

1973 ഏപ്രില്‍ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവില്‍ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍ക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊര്‍ജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News