എന്തായാലും വന്നതല്ലേ ഡോക്ടറെ കണ്ടിട്ട് പോവാം; വൈറലായ കാളയുടെ വീഡിയോ കാണൂ

കന്നുകാലികൾ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ഒരു സാധാരണ കാഴ്ചയാണല്ലോ അല്ലേ.? എന്നാൽ ഇപ്പോൾ ഇതാ ഒരു കാളയാണ് സമൂഹമാധ്യമങ്ങളിലെ താരം. ഒരു ആശുപത്രിയിൽ കയറി നിൽക്കുന്ന കാളയുടെ വീഡിയോ ആണ് വയസ്സിൽ ആയിരിക്കുന്നത്. സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ റായ്‌ബറേലിയയിലാണ്.

ആശുപത്രിയിൽ കയറി കാര്യങ്ങളൊക്കെ അന്വേഷിക്കാം എന്ന മട്ടിലാണ് കാളയുടെ നിൽപ്പ്. കാളയുടെ ചുറ്റും രോ​ഗികളും കൂട്ടിരിപ്പുകാരും വിശ്രമിക്കുന്നത് കാണാം. കുറച്ചു നേരം നിന്ന ശേഷം കാള തിരിച്ചു പോവുകയും ചെയ്തു.

ALSO READ: ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം

സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ഡോക്ടറെ കാണാൻ വന്ന കാളയെ ആരും മൈൻഡ് ചെയ്തില്ല, അകത്തു കയറിയപ്പോഴാണ് സ്ഥലം മാറിപ്പോയത് തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കന്നുകാലികളെ നിയന്ത്രിക്കണം എന്നും പലരും അഭിപ്രായം പറയുന്നുണ്ട്. രസകരമായ സംഭവം എന്ന മട്ടിൽ കാണുമ്പോൾ രസകരം ആണെന്നിരിക്കെ ഗൗരവമായ സംഭവം തന്നെയാണ് നടന്നിരിക്കുന്നത്. കാരണം അസുഖം വന്നാൽ ചികിത്സയ്ക്ക് എത്തുന്ന സ്ഥലമാണ് ആശുപത്രി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പോലുള്ള മൃഗങ്ങൾ ആശുപത്രിയിൽ കയറുന്നത് രോഗികളുടെ മാത്രമല്ല ആശുപത്രി ജീവനക്കാരുടെയും ജീവന് തന്നെ ഭീഷണി ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News