നാടെങ്ങും ഓണാഘോഷം; മതസൗഹാർദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട് കാളപൂട്ട് മത്സരം

ഓണം ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് ചിതലിയിൽ കാളപ്പൂട്ട് മത്സരം നടന്നു. ചിതലി പെരുങ്കുന്നം രാമകൃഷണൻ സ്മാരക കന്നുപൂട്ടുകണ്ടത്തിൽ മതസൗഹാർദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാളപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കന്നുകാലി സംഘങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ നിന്ന് ലഭിക്കുന്ന തുക വയനാട്ടിലെ ദുരിതബാധിതർക്ക് നൽകും. കാർഷിക സംസ്കൃതിയുടെ ഓർമകളുണർത്തിയാണ് കൊയ്ത്തു കഴിഞ്ഞ പാടത്ത് കാളപ്പൂട്ട് മത്സരം നടന്നത്.

Also Read: വയനാട് ദുരന്തത്തിലെ ചെലവുകൾ സംബന്ധിച്ച വ്യാജവാർത്ത; സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്ക്: സിപിഐഎം

ആവേശവും ആർപ്പുവിളികളോടെയും കന്നുകാലികളുമായി എത്തിയ കർഷകർ പോരാടി. പാലക്കാട് ചിതലി പെരുങ്കുന്നം രാമകൃഷ്ണൻ മെമ്മോറിയൽ സ്റ്റേഡിയത്തിലാണ് ഇത്തവണ ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കാളപ്പൂട്ട് മത്സരം കർഷകർ സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ്, മത്സരം കാണാൻ ഇവിടെക്ക് എത്തിയത്. ഇത്തവണ രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന പണം കർഷകന് വേണ്ടിയല്ല, വയനാടിന് വേണ്ടി മാറ്റിവെക്കാനാണ് സംഘാടകരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News