ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് കൂടിയായ പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതി പര്‍വേശ് ശുക്ലയുടെ അനധികൃത കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

Also read- ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; വ്യാപക വിമര്‍ശനം

സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 294, 504 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സിധി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തെരുവില്‍ ഇരിക്കുകയായിരുന്ന യുവാവിന് മുഖത്തേക്ക് പര്‍വേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു.

Also Read- ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനായി മര്‍ദിച്ച് റോഡില്‍ തള്ളി; യുവതിക്കെതിരെ കേസ്

ബി.ജെ.പി എം.എല്‍.എ കേദര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് പര്‍വേശ് ശുക്ല. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയും കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News