നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ച് ഹൈഡ്ര അധികൃതർ

nagarjuna

പ്രമുഖ തെലുങ്ക് നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെൻ്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്ര) അധികൃതർ പൊളിക്കാൻ തുടങ്ങി.  ഇത് അനധികൃത നിർമ്മാണമാണെന്ന കണ്ടെത്തലിന തുടർന്നാണ് നടപടി.

ALSO READ: ‘കേരളമേ പോരൂ, വയനാടിനായി ലോകമേ ഒന്നിയ്ക്കാം’; മീഡിയ അക്കാദമിയും സ്വരലയയും ചേർന്നൊരുക്കിയ ‘സാന്ത്വനഗീതം’ പുറത്തിറക്കി

മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിൻ്റെ അരികിൽ പത്ത് ഏക്കർ സ്ഥലത്താണ്
ഇത് സ്ഥിതി ചെയുന്നത് .തമ്മിടികുണ്ട തടാകത്തിൻ്റെ ഫുൾ ടാങ്ക് ലെവൽ (എഫ്‌ടിഎൽ) ഏരിയയിലും ബഫർ സോണിലും അനധികൃത നിർമാണം നടക്കുന്നുവെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിടം പൊളിക്കാൻ ഹൈഡ്ര അധികൃതർ തീരുമാനമെടുത്തത്.

ALSO READ: 2018 -ൽ നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ല; താരസംഘടന A.M.M.A. യ്ക്കെതിരെ ഗുരുതര ആരോപണം

നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം തമ്മിടികുണ്ട തടാകത്തിൻ്റെ എഫ്ടിഎൽ വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്.  എഫ്ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ അധികമായി 2 ഏക്കറും എൻ-കൺവെൻഷൻ കൈയേറിയെന്നാണ് ആരോപണം.

ALSO READ: പുതിയ കോംപാക്ട് കൂപ്പെ എസ്.യു.വി ബസാൾട്ടിന്റെ വില പ്രഖ്യാപിച്ച് സിട്രോൺ; അറിയാം വിശദാംശങ്ങൾ

ശനിയാഴ്‌ച പുലർച്ചെയാണ് പൊളിച്ചുനീക്കൽ നടപടികൾ ആരംഭിച്ചത്.  ഹൈഡ്രാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ, പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News