യുപിയിൽ വീണ്ടും യോഗി സർക്കാറിന്‍റെ ബുൾഡോസർ രാജ്; സംഭലിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കി

sambhal bulldozer raj

യുപിയിൽ വീണ്ടും ബുൾഡോസർ രാജുമായി യോഗി സർക്കാർ. സംഭലിൽ ഇന്നും കെട്ടിടങ്ങൾ പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റം ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ന്യൂനപക്ഷങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ബിജെപി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഷാഹി ജുമാമസ്ജിദ് സർവ്വേക്കിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപി സർക്കാരിൻറെ ബുൾഡോസർ രാജ്.

അനധികൃത കയ്യേറ്റം ആരോപിച്ച് നിരവധി വീടുകളും കെട്ടിടങ്ങളും സംഭൽ ജില്ലാ ഭരണകൂടം പൊളിച്ച് നീക്കി. മുൻകൂട്ടി നോട്ടീസ് നൽകാതെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതോടെ സംഭൽ വീണ്ടും പ്രതിഷേധത്തിന് വേദിയായി.

ALSO READ; http://വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; വിഴിഞ്ഞം തുറമുഖത്തിന്‍റെ വിജിഎഫ് തിരിച്ചടക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രം

കഴിഞ്ഞദിവസം വൈദ്യുതി മോഷണം ആരോപിച്ച് നടത്തിയ റൈഡിൽ നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. റെയ്ഡിനിടെ മുസ്ലിം പള്ളികളിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു. ന്യൂനപക്ഷ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടി പുറപ്പെടുവിക്കുകയാണ് ബിജെപി സർക്കാർ എന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ബുൾഡോസർ രാജ് നടപ്പിലാക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News