ബോളര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട സ്റ്റേഡിയം ഇടിച്ച് നിരത്താന്‍ ബുള്‍ഡോസറുകള്‍, വീഡിയോ

ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടന്ന നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയെ പൊളിച്ചു നീക്കുന്നു. ഇതിനായി സ്റ്റേഡിയത്തിന് പുറത്ത് നിരത്തിയിട്ടിരിക്കുന്ന ബുള്‍ഡോസറുകളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ALSO READ:  കുവൈറ്റ് തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍

ബാറ്റര്‍മാര്‍ക്ക് ഒരിക്കലും അനുകൂലമല്ലാതിരുന്ന സ്റ്റേഡിയത്തില്‍ ബോളര്‍മാരുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ ഓരോ മത്സരങ്ങളിലും കണ്ടത്. ലോകകപ്പി മത്സരത്തിനായി അഞ്ച് മാസം മുമ്പ് താല്‍കാലികമായി തയ്യാറാക്കിയ സ്റ്റേഡിയം ഭാഗീകമായായി മാത്രമാണ് പൊളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ യുഎസ് മത്സരമാണ് ഈ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരം.

ALSO READ:  ‘ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പ്രാദേശിക ടീമുകള്‍ക്കും ക്രിക്കറ്റ് പരിശീലിക്കുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ സ്റ്റേഡിയം നിലനിര്‍ത്തും. അമേരിക്കയില്‍ ലോകകപ്പിനായി തയ്യാറാക്കിയ മൂന്ന് സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ALSO READ:  കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News