കളിപ്പാട്ടമാണെന്ന് കരുതി, കൈയില്‍ സൂക്ഷിച്ചത് വെടിയുണ്ട; ഒടുവില്‍ പൊലീസിന് കൈമാറി

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴ എസ്എല്‍പുരത്ത് ചേന്നാംവെളി വളവില്‍ റോഡില്‍ നിന്നും കൂലിപ്പണിക്കാരന് കിട്ടിയ വെടിയുണ്ട പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കളിപ്പാട്ടമോ വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്ട്‌സോ ആണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ച വെടിയുണ്ട മറ്റൊരാള്‍ കണ്ട് തിരിച്ചറിഞ്ഞതോടെയാണ് പൊലീസിനെ ഏല്‍പ്പിച്ചത്.

ALSO READ: ആലപ്പുഴയിലെ 22 കാരിയുടെ ആത്മഹത്യ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആസിയയുടെ കുടുംബം

കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗത്ത് വെളിവീട്ടില്‍ സന്തോഷ് ഏല്‍പ്പിച്ച വെടിയുണ്ട പൊലീസിലും സൈന്യത്തിലും ഉപയോഗിക്കുന്ന 303 ഇനത്തില്‍ പെട്ട റൈഫിളില്‍ ഉപയോഗിക്കുന്നതാണെന്ന് പരിശോധനയില്‍ മനസിലായി.. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് അന്വേഷണത്തിനായി കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News