കോഴിക്കോട് പുതുപ്പാടിയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു

കോഴിക്കോട് പുതുപ്പാടിയില്‍ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു. പുല്ലാഞ്ഞിമേട് കവുങ്ങിന്‍തൊടി മിന്‍ഹാജിന്റെ ബുള്ളറ്റാണ് കത്തി നശിച്ചത്. ഉച്ച കഴിഞ്ഞ്പുതുപ്പാടി മലപുറത്തെ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം.

Also Read: പുതുപള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ല; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കടക്കുള്ളിലേക്ക് പോയ മിന്‍ഹാജ് പതിനഞ്ച് മിനിറ്റിനകം പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് ബുള്ളറ്റിന് തീ പിടിച്ചതായി കണ്ടത്. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി വെള്ളം ഒഴിച്ചും മറ്റും തീ അണച്ചെങ്കിലും ബുള്ളറ്റ് കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News