കുക്കി- മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസം നഷ്ടമായതോടെ ഇവർ ഗ്രാമങ്ങൾക്ക് ചുറ്റും കൂടുതൽ ബങ്കറുകൾ നിർമിച്ചിരിക്കുകയാണ്. മണിപ്പൂർ കലാപത്തിൽ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അവിശ്വാസം കൂടുതൽ വർധിച്ചു വരികയാണ്. കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണർ ബങ്കറുകളിൽ തോക്കുകളേന്തി രാപ്പകൽ വ്യത്യാസമില്ലാതെയാണ് തങ്ങുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, കൃഷിപാടങ്ങളിലെ കാവൽ പുരകൾ, എല്ലാം ബങ്കറുകളായി മാറിയിരിക്കുന്നു.സുരക്ഷാ സേനകളിൽ വിശ്വാസമില്ലന്നാണ് ഇരുപക്ഷവും പറയുന്നത്. തൂമ്പ പിടിച്ച കൈകൾക്ക് ഡബിൾ ബാരൽ ഗണ്ണുകളും വഴങ്ങുമെന്ന് മൊയ്റാങിലെ ഒരു കർഷകൻ പറയുന്നു.
നിയമവിരുദ്ധമായുള്ള തോക്കുകളാണ് ഇവരുടെ കൈയ്യിൽ വച്ചിരിക്കുന്നത്. എന്നാൽ നല്ല ശതമാനം ആളുകൾക്കും ഇത് ഉപയോഗിക്കാൻ മിലിറ്റന്റ് ഗ്രൂപ്പുകളിൽ നിന്ന് സമീപകാലത്ത് പരിശീലനം കിട്ടിയവരാണ് . ഓരോ വീട്ടിൽ നിന്നും ഒരോരുത്തർ മാറി മാറിയാണ് ബങ്കറുകളിൽ ഡ്യൂട്ടി ചെയ്യുന്നത്.
മണിപ്പൂരിലെ രണ്ട് സമുദായങ്ങളുമായും കേന്ദ്രം സംസാരിക്കുന്നുണ്ട്. ഉടൻ തന്നെ അവരെ ഒരുമിച്ചിരുത്തി സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഓരോ കക്ഷികളുമായും വെവ്വേറെ ആറ് റൗണ്ട് ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്.
also read :റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചെന്ന് കെ സുധാകരന്‍ എം പി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here