ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ ബോൺ നത്താലെ കരോൾ ഘോഷയാത്ര നടന്നു. തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായാണ് ബോൺ നത്താലെ സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ സെൻ്റ് തോമസ് കോളേജ് അങ്കണത്തിൽ നിന്നും കരോൾ ഘോഷയാത്ര ആരംഭിച്ചു. റവന്യൂ മന്ത്രി കെ രാജൻ കരോൾ ഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു.
also read: ഇനി ചെങ്കൊടി തണലിൽ, പത്തനംതിട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം അവസാനിപ്പിച്ച് 200 ലേറെ യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു
തൃശൂർ മേയർ എം കെ വർഗീസ് അധ്യക്ഷനായിരുന്നു. പതിനയ്യായിരത്തോളം ക്രിസ്തുമസ് പാപ്പമാരാണ് ബോൺ നത്താലെ ഗാനത്തിനൊപ്പം സ്വരാജ് റൗണ്ടിൽ ചുവടു വെച്ചത്. തൃശ്ശൂർ അതിരൂപത്തിൽ നിന്നുള്ള 107 ഇടവകകളിൽ നിന്നായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് പേർ സാന്താക്ലോസിന്റെ വേഷം ധരിച്ച് ഘോഷയാത്രയിൽ പങ്കെടുത്തു. ഇരുപതോളം നിശ്ചലദൃശ്യങ്ങളും ചലിക്കുന്ന പുൽക്കൂടും ഘോഷയാത്രയുടെ ആകർഷണമായി.
തൃശ്ശൂരിന്റെ ചരിത്രവും പാരമ്പര്യവും മുതൽ വയനാട് മുണ്ടക്കൈ ദുരന്തം വരെ നിശ്ചല ദൃശ്യങ്ങൾക്ക് വിഷയമായി. 2013 ൽ തൃശൂരിൽ ആരംഭിച്ച ബോൺ നതാലെ 2014 ൽ 18, 112 ക്രിസ്തുമസ് പാപ്പമാരുമായി ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here