ഇടുക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

കമ്പംമെട്ടില്‍ കത്തിക്കരിഞ്ഞ രീതിയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കമ്പംമെട്ട് മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ തിരിച്ചറിയുവാന്‍ ആയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസ് സംഘം എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Also Read: അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു ; അന്വേഷണം ഊർജിതമാക്കി പോലീസ്

കമ്പംമെട്ട് മന്തിപ്പാറക്ക് സമീപം തമിഴ്‌നാട് വനമേഖലയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുല്ല് അരിയാനായിപ്പോയ വീട്ടമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കമ്പംമെട്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കമ്പംമെട്ട്, വണ്ടന്‍മേട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ ആയതിനാല്‍ തമിഴ്‌നാട് വനം വകുപ്പ്, തമിഴ്‌നാട് പൊലീസ് എന്നിവര്‍ക്ക് വിവരം കൈമാറി.ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുമാണ് തമിഴ്‌നാട് പോലീസ് സംഘം എത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ ആകുവെന്ന് തമിഴ്‌നാട് പോലീസ് പറഞ്ഞു. ഇതേ സമയം കമ്പംമെട്ടിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം കാണാതായ ആളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News