മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരത്ത് ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കമല ചൊവ്വാഴ്ച്ച രാവിലെയാണ് മരിച്ചത്.
Also Read : മകളെ കാണ്മാനില്ലെന്ന് അച്ഛന്റെ പരാതി: മാസങ്ങൾക്ക് ശേഷം മകളുടെ മൃതദേഹം കണ്ടെത്തി, ഇപ്പോൾ അച്ഛൻ കാണാമറയത്ത്
പൊള്ളലേറ്റൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ
∙ തീയണച്ച് പൊള്ളലേറ്റയാളെ രക്ഷിക്കുക.
∙ പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഐസ് വയ്‌ക്കരുത്. കുറേനേരം വെള്ളം ഒഴിച്ചു കൊടുത്താൽ പൊള്ളൽ ഉള്ളിലേക്ക് വ്യാപിക്കുന്നത് തടയാനാകും.
∙ പൊള്ളലേറ്റ ഭാഗത്ത് പൈപ്പിൽ നിന്ന് ശുദ്ധജലം ധാരയായി ഒഴിച്ചുകൊടുക്കാം.
∙ പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്.
∙ വസ്‌ത്രങ്ങൾ കത്തിയതിന്റെ ഭാഗങ്ങൾ മുറിവിനോട് ചേർന്നിരിപ്പുണ്ടെങ്കിൽ വലിച്ചിളക്കാൻ ശ്രമിക്കരുത്. ആഭരണങ്ങളോ ഒട്ടിപ്പിടിച്ചിട്ടില്ലാത്ത വസ്‌ത്രങ്ങളോ ഉണ്ടെങ്കിൽ പതുക്കെ മാറ്റുക.
∙ ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കിൽ വെള്ളം കുടിക്കാൻ കൊടുക്കണം. ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ കൃത്രിമശ്വാസം നൽകാം.
∙ പൊള്ളലേറ്റയാളെ ഓടാൻ അനുവദിക്കാതെ നിലത്ത് കിടന്ന് ഉരുട്ടുകയോ കട്ടിയുള്ള ചാക്കോ തുണിയോ ഉപയോഗിച്ച് പൊതിയുകയോ ചെയ്യുക.
∙ പൊള്ളലേറ്റ ഭാഗത്ത് ഉപ്പ്, തേൻ, പഞ്ചസാര, പേസ്‌റ്റ്, ചായപ്പൊടി പോലുള്ളവയൊന്നും പുരട്ടരുത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here