ശരീരത്തിനേൽക്കുന്ന പൊള്ളൽ നിസാരമല്ല; ടൂത്ത്പേസ്റ്റ്, തേൻ പുരട്ടുന്നത് അപകടം

പാചകം പാകം ചെയ്യുമ്പോൾ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന ഒന്നാണ് പൊള്ളൽ.കൂടാതെ പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ മൂലമോ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായോ പൊള്ളൽ ഉണ്ടാകാം.
പൊള്ളലിന്റെ തീവ്രത കണക്കാക്കുന്നത് ശരീരത്തിന്റെ എത്രശതമാനം ഭാഗത്തെ ബാധിച്ചിട്ടുണ്ട് എന്നതിന് അനുസരിച്ചാണ്. 20 ശതമാനത്തിൽ കൂടുതൽ ഉള്ള പൊള്ളലുകൾ ഗുരുതരമാണ്. 50 ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ അത് മരണകാരണമാകാം. അതുപോലെ തൊലിപ്പുറമേ ഉള്ള പൊള്ളൽ, ആഴത്തിലുള്ള പൊള്ളൽ എന്നിങ്ങനെ പൊള്ളലിനെ രണ്ടായി തിരിക്കാം. ആഴത്തിലുള്ള പൊള്ളലാണ് കൂടുതൽ അപകടകാരി. മുഖം, കഴുത്ത്, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന പൊള്ളലുകൾ കൂടുതൽ അപകടകാരികൾ ആണ്. കുട്ടികളിലും പ്രായമായവരിലും പൊള്ളൽ കൂടുതൽഅപകടമാണ്.

പൊള്ളലേറ്റാൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ: 

പൊള്ളലേറ്റാൽ പൊള്ളലേറ്റ ആളെ ഉടൻ സുരക്ഷിതമായ, വായു സഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റുക. പൊള്ളലേറ്റ ഭാഗത്ത് ധാരാളം ശുദ്ധജലം ഒഴിക്കണം. തുടർച്ചയായി 15- 20 മിനിറ്റ് ഇങ്ങനെ ചെയ്യുക. സാധാരണ താപനിലയിലുള്ള വെള്ളമാണ് ഇതിന് ഉപയോഗിക്കേണ്ടത്. ഐസോ, ഐസ് കോൾഡ് വാട്ടറോ ഉപയോഗിക്കുന്നത് നല്ലതല്ല. പൊള്ളൽ ഏറ്റതിന് ശേഷം എത്ര നേരത്തെ ചെയ്യുന്നതാണ് നല്ലത്. ഇത് പൊള്ളലേറ്റ ഭാഗത്തെ വേദനയും നീറ്റലും കുറക്കുന്നതിന് ഇത് സഹായിക്കുന്നു.

പൊള്ളലേറ്റ ഭാഗത്ത് വാച്ച്, ആഭരണങ്ങൾ, ബെൽറ്റ് ഇവ ഉണ്ടെങ്കിൽ ഉടൻതന്നെ നീക്കം ചെയ്യണം. പിന്നീട് നീരുവന്നാൽ അവ നീക്കാൻ പ്രയാസമായേക്കാം. ദേഹം മുഴുവനോ, ശരീരത്തിൻ‍റെ 50 ശതമാനത്തിൽ കൂടുതലോ പൊള്ളിയിട്ടുണ്ടെങ്കിൽ നല്ല വൃത്തിയുള്ള തുണികൊണ്ട് ശരീരം മൂടിയശേഷം ആശുപത്രിയിലേക്ക് എത്രയുംവേ​ഗം മാറ്റേണ്ടതാണ്.

പൊള്ളലേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:

പൊള്ളിയഭാ​ഗത്ത് ടൂത്ത്പേസ്റ്റ്, തേൻ തുടങ്ങിയവയൊക്കെ പുരട്ടുന്നത് നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന പ്രവണതയാണ്. എന്നാൽ ഇവ ​ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. പൊള്ളലേറ്റ ചർമത്തിന് ക്ഷതമേൽക്കുമ്പോൾത്തന്നെ നമ്മുടെ രോ​ഗപ്രതിരോധശക്തിക്ക് കോട്ടം തട്ടുകയും അവിടെ ഇതുപോലുള്ള വസ്തുക്കൾ പുരട്ടുന്നത് അണുബാധ ക്ഷണിച്ചുവരുത്തുന്ന കാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News