ഫുട്‌ബോളിന്റെ സൗന്ദര്യം എക്കാലത്തും അതിന്റെ പ്രവചനാതീതതയാണ്. എന്തും എപ്പോഴും ഫുട്‌ബോളില്‍ സംഭവിക്കാം. ഇക്കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണും ബേണ്‍സ്മൗത്തും തമ്മില്‍ നടന്ന മല്‍സരത്തിലും കാണികളെ ആവേശത്തിന്റെ മുള്‍മുനയിലാക്കിയത് ഈ അപ്രവചനീയതയാണ്. സ്വന്തം ഗ്രൗണ്ടായ ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ 87 മിനിട്ടുവരെയും രണ്ടു ഗോളിന് എവര്‍ട്ടണ്‍ ആയിരുന്നു മുന്നില്‍. 50, 57 മിനിട്ടുകളില്‍ മൈക്കല്‍ കീനും ഡൊമിനിറ്റ് കല്‍വര്‍ട്ട് ലെവിനും നേടിയ ഗോളുകള്‍ അവരുടെ ജയം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു.
ALSO READ: റഷ്യൻ ചാരത്തിമിംഗലമെന്ന് സംശയിക്കുന്ന ഹ്വാള്‍ദിമിർ ചത്ത നിലയിൽ ; കണ്ടെത്തിയത് നോർവേ തീരത്തിന് സമീപം
എന്നാല്‍, മല്‍സരത്തിന്റെ അവസാന മിനിട്ടുകളില്‍ കളിയുടെ ഗതി മാറി. കാണികളെയാകെ അമ്പരപ്പിച്ചുകൊണ്ട് ബേണ്‍സ്മൗത്ത് കളിയില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി. 87-ാം മിനിട്ടില്‍ അന്റോയ്ന്‍ സെമെയ്‌നോ, 92-ാം മിനിട്ടില്‍ ല്യൂവിസ് കുക്ക്, 96-ാം മിനിട്ടില്‍ ലൂയിസ് സിനിസ്‌റ്റെറ എന്നിവരുടെ മിന്നല്‍ പ്രകടനത്താല്‍ നേടിയ ഗോളുകളില്‍ ബേണ്‍സ്മൗത്ത് കളിയിലെ ചാംപ്യന്‍മാരായി. സീസണിലെ ആദ്യ ജയം മോഹിച്ച എവര്‍ട്ടണിന് നിനച്ചിരിക്കാതെ ലഭിച്ച തിരിച്ചടിയായിരുന്നു അത്. 3 മത്സരങ്ങളില്‍ നിന്നും വിജയമൊന്നുമില്ലാത്ത എവര്‍ട്ടണ്‍ പോയന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനത്താണ്. ഒരു ജയവും രണ്ട് സമനിലയുള്ള ബേണ്‍സ്മൗത്ത് ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here