കോഴിക്കോട് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

കോഴിക്കോട് തിരുവമ്പാടി പുന്നക്കലലിനടുത്ത് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. kl 10 ab 017 എന്ന നമ്പറിലുള്ള പുനക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥയിലുള്ള കാറാണ് കത്തി നശിച്ചത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാര്‍ കത്തുന്നത് കണ്ടത്.

ALSO READ: ‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, കാഴ്ച പരിധി പൂജ്യമായെന്ന് വിലയിരുത്തൽ; എന്ന് തീരും ഈ ദുരിതം?

കോഴിക്കോട് കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മരിച്ചത് അഗസ്ത്യന്‍ ജോസഫാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: പ്രശസ്ത തബല വാദകനും നാടക നടനുമായ സുധാകരന്‍ തിക്കോടി അന്തരിച്ചു

തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്.  സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News