സംഗതി സത്യം, ഇങ്ങു ന്യൂസിലാൻഡിൽ പശുവിന്റെ ഗ്യാസ് എമിഷന് ടാക്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേര് ബർപ് ടാക്സ് എന്നാണ്. ഇത് കഴിഞ്ഞ സർക്കാർ ഏർപ്പെടുത്തിയത് ഗ്രീൻ ഹൌസ് ഗ്യാസ് എമിഷൻ കുറയ്ക്കാൻ വേണ്ടി എന്ന പേരിലാണ്.ന്യൂസീലൻഡ് സർക്കാർ ആഗോളതാപനം തടയുന്നതിനുള്ള പുതിയ നടപടിയായി കാലിമൃഗങ്ങളിൽ നിന്നുള്ള മീഥേൻ വാതകം കുറയ്ക്കുന്നതിനായി ഒരു നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കം കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ്.
ALSO READ: വെറുതെയങ് കുടിച്ചാൽ പോരാ ! വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം
മീഥേൻ ഒരു ശക്തമായ ഹരിതഗൃഹ വാതകമാണ്. അത് അന്തരീക്ഷത്തിലെ താപം പിടിച്ചുവയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കാലിമൃഗങ്ങൾ, പ്രത്യേകിച്ച് പശുക്കൾ, മീഥേൻ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ പുതിയ നികുതി കർഷകരെ മീഥേൻ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളും പരിശീലനങ്ങളും സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ALSO READ: നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി
കർഷക സമൂഹം ഈ നികുതിയെക്കുറിച്ച് വിഭിന്ന പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. ചിലർ ഇത് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ആവശ്യമായ നടപടിയാണെന്ന് പറയുമ്പോൾ മറ്റുള്ളവർ ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. എന്നാൽ ഇപ്പോൾ വന്ന മധ്യ വലതുപക്ഷ സർക്കാർ ഈ ടാക്സ് ഒഴിവാക്കാൻ ഉള്ള ആലോചനയിൽ ആണ്. ഇതിൽ രണ്ടുത്തരം അഭിപ്രായം ഉണ്ട്. ആഗോള താപനം മൂലം കഴിഞ്ഞ വർഷം ന്യൂസിലാൻഡിലും വലിയ മഴയും നാശനഷ്ടങ്ങളും ഉണ്ടായി. അതിനെ പരിഗണിക്കാതെ ഉള്ള തീരുമാനം ഭാവിയിൽ ദോഷം ആകുമെന്നാണ് വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here