പടക്കംപൊട്ടിച്ചത് വന്‍ അപകടമായി; വീടിന് തീപിടിച്ചു പശ്ചിമ ബംഗാളില്‍ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിലെ ഹൗറയില്‍ വീടിന് തീപിടിച്ച് രണ്ടര വയസുള്ള കുഞ്ഞടക്കം മൂന്നു കുട്ടികള്‍ മരിച്ചു. ദീപാവലി, കാളിപൂജ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ ഉലുബേറിയ ടൗണിലാണ് സംഭവം നടന്നത്. ഒമ്പത്, നാല്, 2.5 വയസുള്ള കുട്ടികളാണ് മരിച്ചത്. തീപിടിച്ച സംഭവം അറിഞ്ഞയുടന്‍ സംഭവസ്ഥലത്തെി അഗ്നശമനാ സേന തീയണച്ചെങ്കിലും കുട്ടികള്‍ മരിച്ചു.

ALSO READ:  കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയം, സ്കൂൾ കായികമേളക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടില്ല: മന്ത്രി വി ശിവൻകുട്ടി

പ്രദേശവാസികളും ചില കുട്ടികളുമടക്കം സംഭവസ്ഥലത്തിന് സമീപം പടക്കങ്ങള്‍ പൊട്ടിക്കുന്നുണ്ടായിരുന്നു. പടിക്കം പൊട്ടിയതില്‍ നിന്നുള്ള തീപ്പൊരി തൊട്ടടുത്ത് ധാരാളം പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നിടത്തേക്ക് പതിക്കുകയും അവ പൊട്ടിത്തെറിച്ച് സമീപത്തെ വീടിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് ഒരു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ മറ്റ് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

ALSO READ: ചെറുതുരുത്തി സംഘർഷം ആസൂത്രിതം; കെ സുധാകരന്റെ തിരിച്ചടി ആഹ്വാനത്തോടെ അത് തെളിഞ്ഞുവെന്നും കെവി അബ്ദുൾ ഖാദർ

കാജല്‍ ഷേയ്ക്ക് എന്നയാളുടെ വീടിനാണ് തീപിടിച്ചത്. മരിച്ചതില്‍ രണ്ട് കുട്ടികള്‍ അയല്‍വാസികളാണ്. വീട്ടുകാരും മരിച്ച കുട്ടികളുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here