ആലപ്പുഴ കായംകുളത്ത് കെ എസ് ആർ ടി സി ബസും സ്വകാര്യ ബസും അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. കെ പി റോഡില്‍ മൂന്നാം കുറ്റിക്ക് സമീപമായിരുന്നു അപകടം.
Read Also: കൊല്ലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. പരുക്ക് പറ്റിയവരെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടിട്ടുണ്ട്.
Also Read: വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേര്‍ക്ക് പരുക്ക്
അതിനിടെ, കൊല്ലം ആര്യങ്കാവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് ആറ്റിലേക്ക് മറിഞ്ഞിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞു തമിഴ്‌നാട് ക്ഷേത്രത്തിലേക്ക് പോയ ബസും, കേരളത്തിലേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സേലം സ്വദേശി ധനപാലാണ് മരിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടേത് ഗുരുതര പരിക്കാണ്. പരിക്കേറ്റവരെ പുനലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് 6 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here