യുഎഇയില്‍ വാഹനാപകടം; ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

khor-fakkan-bus-accident

യു എ ഇയിലെ ഖോര്‍ഫുക്കാനില്‍ ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണം സംബന്ധിച്ച കണക്ക് ഔദ്യോഗിക ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല. രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

Read Also: ഷാര്‍ജയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അജ്മാനില്‍ നിന്നും ഖോര്‍ഫുക്കാനിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വിവരങ്ങള്‍ക്കായി ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

Read Also: കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും

അതിനിടെ, മൂന്ന് ദിവസം മുമ്പ് ഷാര്‍ജയില്‍ ഇരുപത്തിയേഴ് വയസ്സുള്ള സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേരെ ഷാര്‍ജ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരങ്ങളാണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. വ്യാഴം രാത്രി പന്ത്രണ്ടരയോടെ ഷാര്‍ജയിലെ അല്‍ സിയൂഫിലായിരുന്നു സംഭവം. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News