കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ACCIDENT

കോഴിക്കോട് അത്തോളി കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് ബസുകളുടെയും ഡ്രൈവർമാർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. എതിർദിശയിൽ വന്ന ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്.ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration