മക്കയിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു; 44പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഉംറ തീര്‍ഥാടകരാണോ ബസില്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹുമയ്യാത്തിനും അല്‍ഖാസിറക്കും ഇടയിലാണ് അപകടം നടന്നത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

സംഭവത്തെ തുടർന്ന് സൗദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലന്‍സ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ 36 പേരെ അല്‍റുവൈദ, അല്‍ഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News