സിക്കിമിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ 26 പേർക്ക് പരുക്ക്; 12 പേരുടെ നില ഗുരുതരം

സിക്കിമിൽ സ്കൂൾ ബസ് മറിഞ്ഞ് 23 വിദ്യാർത്ഥികൾ ഉൾപ്പെടെ 26 പേർക്ക് പരുക്ക്. 26 പേരിൽ 23 പേർ വിദ്യാർത്ഥികളും ഒരു ഡ്രൈവറും രണ്ട് ജീവനക്കാരുമാണ്. 12 പേരുടെ നില ഗുരുതരമാണ്.

സംസ്ഥാന തലസ്ഥാനമായ ഗാംഗ്‌ടോക്കിൽ നിന്ന് 40 കിലോമീറ്റർ അകലെ, കിഴക്കൻ സിക്കിം ജില്ലയിലെ മഖയുടെ പ്രാന്തപ്രദേശത്തുള്ള സിംഗ്ബെൽ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 12 പേരെ ഗാങ്ടോക്കിലെ എസ്ടിഎൻഎം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ സിങ്തം ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News