ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു, രണ്ടുമരണം

ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ ആണ് സംഭവം. ഡ്രൈവര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസില്‍ 20ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. മസൂറി- ഡെറാഡൂണ്‍ റോഡിലാണ് സംഭവം നടന്നത്. ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ സഹായത്തോടെ പരിക്കേറ്റ മുഴുവന്‍ പേരെയും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ രണ്ടുപെണ്‍കുട്ടികളാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News