തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയില്‍ അപകടം; സ്ത്രീ മരിച്ചു

accident-death-kerala

തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിലുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. പാലോട് – ചിപ്പന്‍ചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് രാജീവിന് നിസ്സാര പരുക്കേറ്റു. കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയാണ് സ്ത്രീ മരിച്ചത്.

Read Also: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും താ‍ഴെ വീണ് ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്ക്

നന്ദിയോട് – പ്ലാവറ എസ്. കെ.വി സ്‌കൂളിന് സമീപം വൈകിട്ട് 5.15 ടെയാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്നു
സതികുമാരിയും ഭര്‍ത്താവും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തെങ്കാശി ഫാസ്റ്റ് ബസ് സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ തട്ടുകയും സതികുമാരിയും രാജീവും മറിഞ്ഞ് റോഡിലേക്ക് വീ‍ഴുകയുമായിരുന്നു. ബസിന്റെ പിന്‍ചക്രം തലയില്‍ കയറി ഇറങ്ങി സംഭവ സ്ഥലത്ത് വെച്ചുതന്നെ സതികുമാരി മരിച്ചു.

Read Also: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം മന്ത്രി

Key Words: road accident, trivandrum- tenkasi state high way

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News