വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു ബസ്അപകടത്തിൽപെട്ടത്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു.
സി എച്ച് ഹോസ്പിറ്റലിന് സമീപത്തു വെച്ചായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ALSO READ: ഒടുവില്‍, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്
അതേസമയം വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. രാവിലെ എട്ടു മണിക്ക് ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലായിരുന്നു സംഭവം. സീതാമൗണ്ടില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസ് റോഡില്‍ നിന്നും തെന്നിമാറി വലതുഭാഗത്തേക്ക് മറിയുകയായിരുന്നു. 16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗൗരവമുള്ള പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഴയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here