നേപ്പാളിലെ മധേഷില്‍ ബസ് മറിഞ്ഞ് ആറ് ഇന്ത്യന്‍ തീര്‍ഥാടകരടക്കം ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ നേപ്പാള്‍ പൗരനാണ്. 19 പേര്‍ക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസിൽ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബാര ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
Also Read: പൊരുതി തോറ്റ് പ്രഗ്‌നാനന്ദ; ചെസ് ലോകകപ്പ് ചാമ്പ്യനായി മാഗ്‌നസ് കാള്‍സണ്‍
മലയോര പാതയില്‍ നിന്ന് 50 മീറ്റര്‍ അകലെ സിമാര സബ് മെട്രോപൊളിറ്റന്‍ സിറ്റിയിലെ ചുരിയാമൈ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് റോഡില്‍ നിന്ന് മറിഞ്ഞ് 50 മീറ്ററോളം താഴേക്ക് വീണതായിട്ടാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ജിലാമി ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ബാര ജില്ലാ പൊലീസ് ഓഫീസ് മേധാവി ഹോബിന്ദ്ര ബോഗതി പറഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെല്ലാം തൊട്ടടുത്ത മക്വന്‍പൂരിലെ ഹെതൗദയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
മോശം മലയോര റോഡുകള്‍ കാരണം നേപ്പാളില്‍ വാഹനാപകടങ്ങള്‍ പതിവാണ്. ബുധനാഴ്ച, ബാഗ്മതി പ്രവിശ്യയില്‍ ഒരു ബസ് ഹൈവേയില്‍ നിന്ന് തെന്നി നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന ബസ് ധാഡിംഗ് ജില്ലയിലെ ചാലിസെയില്‍ വെച്ചാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.
Also Read: മദ്യലഹരി; എ സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്പെൻഷൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here