പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. പൊന്നാനി സ്വദേശിനി സൈനബ ബീവി (39), ഇഷാൻ(18) എന്നിവരാണ് മരിച്ചത്. മരണപ്പെട്ട ഇഷാൻ ചെന്നൈ എസ്ആർഎം കോളേജ് വിദ്യാർത്ഥിയാണ്.
അപകടത്തിൽ നിരവധി പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇന്ന് രാവിവെ ഏഴരയോടെയായിരുന്നു സംഭവം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ചു.
Also Read: പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്
തിരുവഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ബസില്‍ 38 പേര്‍ ഉണ്ടായിരുന്നതായണ് പ്രാഥമിക വിവരം. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.അപകടത്തിൽ പരുക്കേറ്റ 12 പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. മറ്റ് 6 പേർ പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിലുണ്ട്. അതേസമയം, കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് മര്‍വാന്‍ (27), ഭാര്യ റിംഷാന (26), പയ്യന്നൂര്‍ രാമന്‍തൊടി വടക്കുംപാടത്ത് സുഫൈദ് (17), പയ്യന്നൂര്‍ കേളോത്ത് ദീപം വില്ലയില്‍ ദിയ എം. നായര്‍ (18), പയ്യന്നൂര്‍ കണ്ടോത്ത് സുദര്‍ശനം വീട്ടില്‍ ശിവാനി (18), വയനാട് വകേരി മേടം പള്ളിതൊടിയില്‍ നിഷാന്ദ് (43) എന്നിവരെ പരുക്കുകളോടെ പെരിന്തൽമണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: മണിപ്പൂർ നിയമസഭാ സമ്മേളനം; 10 കുക്കി എംഎൽഎമാർ പങ്കെടുക്കില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here